അഖില കേരള വടംവലി ചാമ്പ്യൻസ് പോരാട്ടം

Kerala Sports

കടുത്തുരുത്തി: ഞീഴൂരിലെ യുവജന കൂട്ടായ്മയെ കാത്തുപരിപാലിക്കാൻ ആരംഭിച്ച ഞീഴൂർ ഫ്രണ്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണിയിച്ചൊരുക്കുന്ന രണ്ടാമത് അഖില കേരള വടംവലി ചാമ്പ്യൻസ് പോരാട്ടം ( തൂക്കം 460 കിലോ ) ഞീഴൂർ ഉണ്ണിമിശിഹാപള്ളി ഗ്രൗണ്ടിൽ നടത്തപ്പെടും.

ആഗസ്റ്റ് 13 ഞായറാഴ്ച കമ്പവലിയുടെ ആവേശത്തിന് ഞീഴൂരിൽ കാഹളം മുഴങ്ങുമ്പോൾ ഈ പോരാട്ടവേദിയിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വടംവലി ടീമുകൾക്കൊപ്പം ആസ്വാദകരുടെയും വീറും വാശിയും ഞീഴൂരിന്റെ മണ്ണിൽ വീണ്ടും എത്തിച്ചേരും. ആവേശം കൊണ്ട് ആയിരങ്ങളുടെ മനസ്സ് കീഴടക്കുന്ന വടംവലി ബഹുമാനപ്പെട്ട കേരള സഹരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണവും, മോൻസ് ജോസഫ് എം.എൽ.എ ആശംസകൾ നേർന്നും സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *