പത്തനംതിട്ട: ഓൾ ഇന്ത്യ പെർമിറ്റുമായി സർവീസ് നടത്തുന്ന റോബിൻ ബസ് എംവിഡി പിടിച്ചെടുത്തു. വന്‍ പോലീസ് സന്നാഹത്തോടെ എത്തിയാണ് എംവിഡി ബസ് പിടിച്ചെടുത്തത്. പിന്നാലെ പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് ബസ് മാറ്റി. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
റോബിൻ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹനത്തിന്‍റെ പെര്‍മിറ്റും റദ്ദാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിയമ ലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടിയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മൈലപ്രയില്‍ വച്ച് ബസിന് വീണ്ടും പിഴ ചുമത്തിയിരുന്നു.
തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് ബുധനാഴ്ചയാണ് സര്‍വീസ് പുനരാരംഭിച്ചത്. കോയമ്പത്തൂരില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെയാണ് ഇന്നലെ വീണ്ടും പിഴ ചുമത്തിയത്. മുൻപ് ചുമത്തിയതടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.