അച്ഛന്റെ മദ്യപാനം: അച്ഛനെ മകന്‍ കഴുത്തറുത്ത് കൊന്നു

Breaking National

ന്യൂഡല്‍ഹി: മദ്യത്തിന് അടിമയായ അച്ഛനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മകനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ പഞ്ചാബി ബാഗിലാണ് സംഭവം. പ്രതിയായ റിങ്കു യാദവ് അച്ഛന്റെ മൃതദേഹം പശ്ചിമ വിഹാറിലെ ശ്മശാനത്തിലേക്ക് കൊണ്ടുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ കഴുത്തിലും കൈത്തണ്ടയിലുമേറ്റ മുറിവ് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ ഇക്കാര്യം പൂജാരിയെ അറിയിച്ചു. തുടര്‍ന്ന് മകനോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *