ആലപ്പുഴ: പോലീസുകാരനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴയിൽ തുറവൂരിലാണ് സംഭവം. കൊച്ചിൻ ഹാർബറിലെ പോലീസുകാരനായ തുറവൂർ കന്യാട്ട് വീട്ടിൽ സുജിത്താണ് (36) മരിച്ചത്. ഇന്നു പുലർച്ചെയാണ് സംഭവം. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് സുജിത്തിനെ വീട്ടുകാർ കണ്ടെത്തിയത്. കുത്തിയതോട് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. മരണ കരണം വ്യക്തമല്ല.
ആലപ്പുഴയിൽ പോലീസുകാരനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
