ആലപ്പുഴയില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച സംഭവം: പ്രതികരിച്ചു കെ സി വേണുഗോപാല്‍

Kerala

തിരുവനന്തപുരം: ആലപ്പുഴയില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്യു പ്രവര്‍ത്തകരെ അംഗരക്ഷകരും ഗണ്‍മാനും മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മുഖ്യമന്ത്രിയുടെ യാത്ര ഗുണ്ടകളുടെ അകമ്പടിയിലാണോയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചാലോ മുദ്രാവാക്യം വിളിച്ചാലോ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും കായികമായി മര്‍ദ്ദിക്കാനും വീടുകയറി ആക്രമിക്കാനും പൊലീസിനും സിപിഐഎം ഗുണ്ടകള്‍ക്കും ആരാണ് അധികാരം നല്‍കിയതെന്നും കെ സി വേണുഗോപാല്‍ എംപി ചോദിച്ചു.ആലപ്പുഴയില്‍ കെപിസിസി സെക്രട്ടറി എം ജെ ജോബിന്റെ വീട് അടിച്ചുതകര്‍ത്തിരുന്നു. സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയെന്നാണ് ജോബിന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. മന്ത്രിമാരുടെ സംഘം സഞ്ചരിച്ച ബസ് തടയാന്‍ ശ്രമിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.

ഗുണ്ടാ ക്രിമിനല്‍ സംഘങ്ങളുമായിട്ടാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സഞ്ചാരം. മുഖ്യമന്ത്രിയുടെ ഗണ്‍മാനും അംഗരക്ഷകരും ആലപ്പുഴയില്‍ കെഎസ്യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ക്രൂരമായിട്ടാണ് തല്ലിയത്. മുഖ്യമന്ത്രി പെരുമ്പാവൂരില്‍ നല്‍കിയ മുന്നറിയിപ്പ് ആലപ്പുഴയില്‍ അണികളും പൊലീസും പ്രാവര്‍ത്തികമാക്കുകയായിരുന്നു. യൂണിഫോമിട്ട തെരുവ് ഗുണ്ടകളെപ്പോലെയാണ് പൊലീസ് ആലപ്പുഴയില്‍ പെരുമാറിയതെന്നും കെ സി വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *