ആലപ്പുഴ: ഫർണിച്ചർ വിൽക്കുന്ന കടയിലും ഗോഡൗണിലും വൻ തീപിടുത്തം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. വെള്ളാപ്പള്ളിക്ക് സമീപം പഴയ ഫർണീച്ചർ വിൽക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ആലപ്പുഴ ഫയർ ഫോഴ്സിന്റെ മൂന്നു യൂണീറ്റ് തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. തൊട്ടടുത്ത് ചകിരി ഗോഡൗണും പ്ലൈവുഡ് സൂക്ഷിച്ചിരിക്കുന്ന സ്ഥലവുമുണ്ട്.
ആലപ്പുഴയിൽ ഫർണിച്ചർ വിൽക്കുന്ന കടയിലും ഗോഡൗണിലും വൻ തീപിടുത്തം
