ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി രചിച്ച അക്ഷര നൈവേദ്യം എന്ന പുസ്തക പ്രകാശനം നടത്തി

Kerala

ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി രചിച്ച അക്ഷര നൈവേദ്യം എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി.കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരിൽ നിന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ആദ്യപ്രതി ഏറ്റു വാങ്ങി. ചടങ്ങിൽ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി,കിഴക്കേടം ഹരിനാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. ആദ്ധ്യാത്മിക രംഗത്ത് സജീവമായ ശ്രീഹരി നമ്പൂതിരിയുടെ പതിമൂന്നാമത്തെ പുസ്തകം ആണിത്.

പുതിയ രണ്ട് പുസ്തകങ്ങളും പ്രകാശനത്തിനൊരുങ്ങുകയാണ്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ശ്രീഹരി കർണ്ണാമൃതം എന്ന പുസ്തകവും, ഭജഗോവിന്ദത്തിന്റെ
മലയാള പരിഭാഷ ശ്രീഹര ഭജ ഉത്രാട ദിനത്തിലും പ്രകാശനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് ശ്രീഹരി മൂർക്കന്നൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *