തിരുവനന്തപുരം: ഫിലിം റിവ്യൂസിനെ പിന്തുണച്ച് നടൻ അജു വർഗീസ്. പുതിയ ചിത്രമായ ഫീനിക്സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അജു തന്റെ നിലപാട് വ്യക്തമാക്കിയത്. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്നും അജു വർഗീസ് പറഞ്ഞു. ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അത് മാറാത്തിടത്തോളം കാലം നമ്മൾ സംസാരിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്. ഒരു ഹോട്ടലിൽ കയറി കഴിച്ചിട്ട് ഭക്ഷണം മോശമാണെങ്കിൽ താൻ പറയും. താൻ ഭാഗമാകുന്ന മലയാളസിനിമകൾ കലയേക്കാളും ഒരു ഇൻഡസ്ട്രിയൽ പ്രോഡക്ട് ആണെന്നും അജു അഭിപ്രായപ്പെട്ടു.