ലോക തണ്ണീർത്തട ദിനം പ്രമാണിച്ച് ഏ.ജെ.ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തലയോലപ്പറമ്പിലെ സീഡ് ക്ലബ്, നേച്ചർ ക്ലബ് അംഗങ്ങൾ, ബയോഡൈവേഴ്സിറ്റി കോട്ടയം ജില്ലാ ഘടകത്തിന്റെ സഹകരണത്തോടെ തലയോലപ്പറമ്പിലെ കുറുന്തറപ്പുഴ സന്ദർശിച്ചു. ‘കുറുന്തറ പ്പുഴ ഒരു പഠനം’ എന്ന പ്രോജക്ട് സ്കൂൾ വിദ്യാർത്ഥിനികൾ ചെയ്യുന്നതിന്റെ ഉദ്ഘാടനം ,സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എം എ അക്ബർ നിർവഹിച്ചു ശ്രീ പി കെ ശശിധരൻ , കുറുന്തറപ്പുഴയുടെ ചരിത്രവും ഭൂമിശാസ്ത്രപരമായ സവിശേഷതകളും സാംസ്കാരിക പ്രാധാന്യവും വിശദീകരിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗം,ശ്രീ സന്തോഷ് കുമാർ , ബയോഡൈവേഴ്സിറ്റി ജില്ലാ കോർഡിനേറ്റർ ശ്രീ തോംസൺ ഡേവിസ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.സി. മായാദേവി, അധ്യാപികമാരായ ശ്രീമതി ജയറാണി മേഴ്സി ആൻഡ്രൂസ്, ശ്രീമതി മിനിമോൾ എം., ശ്രീമതി. സീജ കെ ഐയ്പ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥിനികളായ കുമാരി വീണ. എസ് , കുമാരി ആവണി ദയാനന്ദ്, കുമാരി പുണ്യ ബിജോയ് കുമാരി . അലീന ടി ബിജു എന്നിവർ തങ്ങൾ നേടിയ അറിവ് പങ്കുവയ്ക്കുകയും പ്രസ്തുത പരിപാടിയോടുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
ലോക തണ്ണീർത്തട ദിനം ആചരിച്ചു
