ഡല്‍ഹി: ടെല്‍അവീവിലേക്കുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കി. ഈ മാസം 14 വരെ ഡല്‍ഹിയില്‍നിന്ന് ടെല്‍അവീവിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സാധാരണയായി ടെല്‍അവീവില്‍നിന്ന് എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ ഉള്ളത്. ഈ സര്‍വീസുകളെല്ലാം നിര്‍ത്തിവയ്ക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.