എയര്‍ അറേബ്യ സുഹാറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

Global

മസ്കറ്റ്: എയര്‍ അറേബ്യ സുഹാറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. സര്‍വീസുകള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. എയര്‍ അറേബ്യയുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുന്നതായി ഒമാന്‍ എയര്‍പോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.

സുഹാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരത്തെ സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങളാണ് എയര്‍ അറേബ്യയും സലാം എയറും. എയര്‍ അറേബ്യ സര്‍വീസ് സജീവമായാല്‍ വടക്കന്‍ ബത്തിന മേഖലയിലെ യാത്രാ പ്രായസം കുറയുമെന്നാണ് പ്രതീക്ഷ. അതേസമയം സുഹാർ വിമാനത്താവളം ഉപയയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം നവംബറിൽ 302 ശതമാനം വർധിച്ച് 1,422 ആയി.

Leave a Reply

Your email address will not be published. Required fields are marked *