എ ഐ ക്യാമറയുള്ള സ്ഥലത്ത് മാത്രം നിയമം പാലിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; നിങ്ങൾക്കുള്ള പണി തലയ്‌ക്ക് മുകളിലൂടെ വരുന്നുണ്ട്

Kerala

കൊച്ചി: എ ഐ ക്യാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ മോട്ടോർ വാഹന വകുപ്പിന് അനുമതി നൽകി. ഒരു ജില്ലയിൽ പത്ത് ഡ്രോൺ എ ഐ ക്യാമറകളായിരിക്കും സ്ഥാപിക്കുക.

ക്യാമറകൾ സ്ഥാപിച്ച സ്ഥലത്ത് മാത്രം നിയമം പാലിക്കുന്നതും ഇല്ലാത്ത ഇടങ്ങളിൽ നിയമലംഘനങ്ങൾ വർദ്ധിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡ്രോൺ എ ഐ ക്യാമറകൾ സ്ഥാപിക്കാൻ മോട്ടാർ വാഹനവകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞ മാസം ഇതു സംബന്ധിച്ച് സർക്കാരിന് വകുപ്പ് ശിപാർശ നൽകിയിരുന്നു. തുടർന്ന് സർക്കാർ അനുമതി നൽകുകയായിരുന്നു. എ ഐ ക്യാമറകൾ സ്ഥാപിച്ചതോടെ അപകടങ്ങളിൽ വലിയ കുറവാണുണ്ടായത്.

ഇതുകൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.എ ഐ ക്യാമറകള്‍ക്കായി പ്രത്യേക ഡ്രോണുകള്‍ നിര്‍മ്മിക്കും. ഇതിനായി വിവിധ ഏജന്‍സികളുമായി ഗതാഗത വകുപ്പ് ചര്‍ച്ച നടത്തി. ഒരു ജില്ലയില്‍ കുറഞ്ഞത് പത്ത് എ ഐ ക്യാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *