ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 25കാരിയായ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. പൊലീസുകാരനായ രാഘവേന്ദ്ര സിംഗ് (27) വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ നിന്നാണ് ഡിസംബര്‍ 29ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ഡിസംബര്‍ 28ന് പെണ്‍കുട്ടി വാടകമുറിയിലെത്തി രാഘവേന്ദ്രയെ കണ്ടിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രാഘവേന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ആഗ്ര എ.സി.പി അറിയിച്ചു. കൊലപാതകം, ബലാത്സംഗം, എസ്സിഎസ്ടി ആക്റ്റ് എന്നീ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയതായും അദ്ദേഹം അറിയിച്ചു.
തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഝാന്‍സി സ്വദേശിയായ കോണ്‍സ്റ്റബിള്‍ രാഘവേന്ദ്ര സിംഗ് ബെലംഗഞ്ചില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
പണ്ട് മുതലേ അറിയാവുന്നവരായിരുന്നു ഇരുവരും. ഗുരുഗ്രാമിലെ കിഡ്നി സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഞായറാഴ്ചയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.