ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് കൂടി വീരമൃത്യു

Breaking National

ഡൽഹി: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏട്ടുമുറ്റലിൽ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഭീകരർക്കായുളള തിരച്ചിലിനിടെ കഴിഞ്ഞ ദിവസം കാണാതായ സൈനികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മൂന്ന് ദിവസത്തിനിടെ ഏറ്റുമുട്ടലിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.

അനന്ത്നാഗിലെ കാടുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഗുഹയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. പാരാ കമാന്‍‍‍ഡോകൾ അടക്കമാണ് മേഖലയിൽ പരിശോധന നടത്തുന്നത്. ഇസ്രയേല്‍ നിര്‍മിത ആളില്ല വിമാനങ്ങളും ഡ്രോണുകളും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. അതിനിടെ ബാരാമുള്ളയിലെ ഉറിയില്‍ രണ്ട് ലഷ്കര്‍ ഭീകരരെ കരസേന പിടികൂടി. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *