മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി

Breaking Kerala

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. ശക്തമായ തിരയില്‍പ്പെട്ടാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. അപകടത്തെ തുടർന്ന് കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി.

പൂത്തുറ സ്വദേശി അലക്‌സാണ്ടറാണ് വള്ളത്തില്‍ നിന്ന് കടലിലേക്ക് വീണത്. ഈ മാസം ആറാം തീയതിയും മുതലാപൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടിരുന്നു. മീൻപിടുത്തം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണല്‍തിട്ടയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വള്ളത്തില്‍ 26 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ലെങ്കിലും വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *