ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ ഉച്ചയോടെ ഭൂചലനം അനുഭവപ്പെട്ടു.ഡല്‍ഹി എൻസിആറിന്റെ പല ഭാഗങ്ങളിലും നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ ആഘാതം മാത്രമാണ് ഉത്തരേന്ത്യയിലെ ചില മേഖലകളില്‍ നേരിയ രീതിയിലുള്ള ചലനം അനുഭവപ്പെടാനുണ്ടായ കാരണമെന്നാണ് വിലയിരുത്തല്‍.
അതേ സമയം അഫ്ഗാനിലുണ്ടായ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ മറ്റോ സംഭവിച്ചിട്ടുണ്ടോ എന്നുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയുടെ കണക്കനുസരിച്ച് ഉച്ചകഴിഞ്ഞ് 2.50 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കാബൂളില്‍ നിന്ന് 241 കിലോമീറ്റര്‍ വടക്കുകിഴക്കായാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.