റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധി നിയമസഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎ മോൻസ് ജോസഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. റബർ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നടപടിയുണ്ടാകുമെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകിക്കൊണ്ട് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കർഷകരുടെ ബുദ്ധിമുട്ടുകൾ ഗൗരവത്തിൽ കാണും. കേന്ദ്രത്തിനെതിരെ എല്ലാവരും യോജിച്ച് മുന്നോട്ടു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.