കണ്ണൂർ: തളിപ്പറമ്ബില്‍ അഭിഭാഷകനെ ടിപര്‍ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ലോറി ഡ്രൈവറുടെ പേരില്‍ പൊലിസ് കേസെടുത്തു.പറശിനിക്കടവ് മമ്ബാലയിലെ ശ്രീരാഗം വീട്ടില്‍ പിടി അശ്വന്തിന്റെ(28) പരാതിയിലാണ് കേസെടുത്തത്.
ഡിസംബര്‍ 16-ന് കോള്‍മൊട്ട റോഡരികില്‍ നിര്‍ത്തിയിട്ട അശ്വന്തിന്റെ കെ.എല്‍.59 ടി 1722 ബുള്ളറ്റ് ബൈകില്‍ ഇടിച്ച ബാവുപ്പറമ്ബ് ഭാഗത്തുനിന്നും ധര്‍മശാല ഭാഗത്തേക്ക് പോയ കെ.എല്‍.8 എ.വൈ.2107 നമ്ബര്‍ ടിപര്‍ ലോറിയെ സുഹൃത്തുമൊത്ത് പിന്തുടര്‍ന്നപ്പോഴാണ് സംഭവം.
ലോറിയെ മറികടന്ന് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ രാത്രി 8.05 ന് പറശിനിക്കടവ് സ്‌നേക് പാര്‍കിന് സമീപത്തുവെച്ച് ബുള്ളറ്റിനെ ഇടിച്ചു വീഴ്ത്തുകയും റോഡില്‍ തെറിച്ചുവീണ അശ്വന്തിന്റെ മേല്‍ ലോറികയറ്റി മന:പൂര്‍വം നരഹത്യ നടത്താന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് തളിപ്പറമ്ബ് പൊലീസ് കേസെടുത്തത്.