2024-2025 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പറവൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും സമര്‍പ്പിച്ച 20 പ്രവര്‍ത്തികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്
ഈ പ്രവര്‍ത്തികളില്‍ പറവൂര്‍ നിയോജക മണ്ഡലത്തില്‍ പറവൂര്‍ നഗരസഭ വാര്‍ഡ് 21 ലെ മുനിസിപ്പല്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി സംസ്ഥാന ബഡ്ജറ്റില്‍ 20% പദ്ധതി വിഹിതത്തോടെ 10 കോടി രൂപയും ചേന്ദമംഗലം പഞ്ചായത്തിലെ പാലിയം – കുളിക്കടവ് പാലം പുനര്‍ നിര്‍മ്മിക്കുവാനായി 5 കോടി രൂപയും വകയിരുത്തിയിട്ടുള്ളതായും ബാക്കിയുള്ള 18 പ്രവര്‍ത്തികളും ടോക്കണ്‍ പ്രോവിഷനോടെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിയോജക മണ്ഡലത്തില്‍ നിന്നും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച് സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന പ്രവര്‍ത്തികള്‍ 1) വടക്കന്‍ പറവൂരില്‍ മുനിസിപ്പല്‍ സ്റ്റേഡിയം നിര്‍മ്മാണം 10കോടി.
2. ചാലക്കുടി നദിക്ക് കുറുകെയുള്ള കണക്കന്‍കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് പുനരുദ്ധാരണം-പുത്തന്‍വേലിക്കര പഞ്ചായത്ത് 20 കോടി
3, മിനി സിവില്‍ സ്റ്റേഷന്‍ അനക്‌സ് കെട്ടിട നിര്‍മ്മാണം(15കോടി)
4. പാലിയം – കുളിക്കടവ് പാലം ചേന്ദമംഗലം പഞ്ചായത്ത് (5 കോടി).
5. ജോയിന്‍റ് ആര്‍.ടി. ഓഫീസ് കെട്ടിട നിര്‍മ്മാണം ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ (5 കോടി).
6. അമ്പത്തോട് പാലം ഏഴിക്കര പഞ്ചായത്ത് (10 കോടി).
7. ഗവ.താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിട നിര്‍മ്മാണം (5 കോടി).
8. കോഴിത്തുരുത്ത് പാലം ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ പുത്തന്‍വേലിക്കര പഞ്ചായത്ത് (10 കോടി).
9. പൊതുമരാമത്ത് വകുപ്പ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണം (ഒന്നര കോടി) 10. പന്നക്കാട് തുരുത്ത് പാലത്തിന് വേണ്ടിയുള്ള അപ്രോച്ച് റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ (2.21 കോടി).
11. കുറുമ്പതുരുത്ത് ഗോതുരുത്ത് പാലം (22 കോടി).
12. കടക്കര പാലം ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ (5 കോടി).
13. കുരിയാപ്പിള്ളി സൗത്ത് മാച്ചാംതുരുത്ത് റോഡ് പുനരുദ്ധാരണ പ്രവൃത്തി (55 ലക്ഷം).
14. കിഴക്കേപ്രം ഗവ.യു.പി. സ്‌ക്കൂളില്‍ പുതിയ കെട്ടിട നിര്‍മ്മാണം (10 കോടി).
15. കടക്കര പുളിങ്ങനാട് പാലം ഏഴിക്കര പഞ്ചായത്ത് (4 കോടി).
16. മാട്ടുമ്മേല്‍ തുരുത്ത് പാലത്തിന്റെ പുനര്‍നിര്‍മ്മാണം, ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ (7 കോടി).
17. ചെട്ടിക്കാട് കുഞ്ഞിത്തൈ പാലത്തിന്റെ നിര്‍മ്മാണം (4കോടി)
18. കരിപ്പായിക്കടവ് വലിയ പഴമ്പിള്ളിത്തുരുത്ത് സമാന്തരപാലം (18 കോടി).
19. തോണ്ടല്‍ കുമരിക്കാരി പാലം -പുത്തന്‍വേലിക്കര പഞ്ചായത്ത് (4 കോടി).
20. പുതിയ റസ്റ്റ് ഹൗസില്‍ പാര്‍ക്കിങ്ങ് ഏരിയ ബയോഗ്യാസ് പ്ലാന്റ് ഇന്‍സിനറേറ്റര്‍, സെക്യൂരിറ്റി ക്യാബിന്‍ എന്നിവയുടെ നിര്‍മ്മാണം (2 കോടി) എന്നീ പ്രവര്‍ത്തികളാണ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരുന്നതെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.