അനീഷ്യയുടെ ആത്മഹത്യ: അന്വേഷണം ഊർജ്ജിതമാക്കണം: അഡ്വ. ബിന്ദു കൃഷ്ണ

Kerala Local News

കൊല്ലം : അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ കേസിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് എഐസിസി അംഗം അഡ്വ. ബിന്ദു കൃഷ്ണ. മഹിളാ കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ആരോപണ വിധേയരായ ഡിഡിപിയേയും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിനോദിനെയും അറസ്റ്റ് ചെയ്യണമെന്നും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അഡ്വ. ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. പിണറായി ഭരണകാലത്ത് ആർക്കും തന്നെ സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണ്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ വനിതയ്ക്ക് പോലും നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമാണ്. അങ്ങനെയാകുമ്പോൾ സാധാരണക്കാരുടെ അവസ്ഥ എത്രയോ ദയനീയമാകും. പോലീസ് അന്വേഷണത്തിൽ അലംഭാവം കാട്ടിയാൽ തുടർ സമരങ്ങളിലേക്ക് മഹിളാ കോൺഗ്രസ് കടക്കുമെന്നും ബിന്ദു കൃഷ്ണ മുന്നറിയിപ്പ് നൽകി. കളക്ടറിന്റെ ചേമ്പറിന് സമീപം എത്തിയ പ്രതിഷേധത്തെ പോലീസ് തടഞ്ഞതോടെ ഉപരോധിക്കുകയായിരുന്നു. തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഫേബ സുദർശനൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ യു വഹീദ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജലജ, സുബി നുജും, സുവർണ, കുമാരി രാജേന്ദ്രൻ, ബീന ജെയിംസ്, രാഗിണി, ബ്രിജിത്ത്, ഇന്ദിര, ശാലിനി, അഡ്വ.സിന്ധു വിനോദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *