അടിമാലിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

Kerala Local News

ഇടുക്കി: അടിമാലിയില്‍ 5.240 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശി ചിറപ്പുറത്ത് കിരണ്‍ (21) ആണ് പിടിയിലായത്.പ്രതി സഞ്ചാരിച്ചിരുന്ന സ്വിഫ്റ്റ് കാറിന്റെ ഡിക്കിയില്‍ ബാഗില്‍ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവും മറ്റു ലഹരി വസ്തുക്കളുമുണ്ടായിരുന്നത്. വില്പനയ്‌ക്കായി എത്തിച്ച കഞ്ചാവാണ് പിടിക്കൂടിയത്.

അതേസമയം കൊല്ലത്ത് 8 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വാഹന പരിശോധനയ്‌ക്കിടെ ഇയാളുടെ സ്‌കൂട്ടറില്‍ നിന്നും 50 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് യുവാവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 8 കിലോ കഞ്ചാവ് കൂടി കണ്ടെടുത്തത്. കൊറ്റങ്കര മാമ്ബുഴ കോളശ്ശേരി ലക്ഷം വീട്ടില്‍ സനല്‍ കുമാറിനെയാണ് (30) കൊല്ലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *