ന്യൂഡൽഹി: ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1-പേടകത്തിന്റെ പേലോഡുകൾ പ്രവർത്തനക്ഷമമായി. സോളാർ വിൻഡ് ആയോൺ സ്‌പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ് എന്നിവയാണ് പ്രവർത്തനക്ഷമമായത്.
പേലോഡുകൾ പ്രവർത്തനം ആരംഭിച്ചതായി ഐഎസ്‍ആർഒ അറിയിച്ചു. എക്സിലൂടെയാണ് ഇസ്രോ ഇക്കാര്യം പങ്കുവെച്ചത്.
സോളാർ വിൻഡ് ആയോൺ സ്‌പെക്ട്രോമീറ്റർ പിടിച്ചെടുക്കുന്ന പ്രോട്ടോൺ, ആൽഫ കണികകളുടെ എണ്ണത്തിലെ ഊർജ്ജ വ്യതിയാനങ്ങൾ വ്യക്തമാക്കുന്ന ഹിസ്റ്റോഗ്രാം ഇസ്രോ പുറത്തുവിട്ടിട്ടുണ്ട്.
ആദിത്യ-എൽ1 ബഹിരാകാശ പേടകം ജനുവരി പകുതിയോടെ ലഗ്രാഞ്ച് പേയിന്റ് 1 – ൽ (എൽ 1) എത്തുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് നേരത്തെ അറിയിച്ചിരുന്നു.