തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ അവധി അപേക്ഷ പിൻവലിച്ചു. അവധി വേണ്ട എന്ന് ഡിജിപിക്ക് കത്ത് നൽകുകയായിരുന്നു. ശനിയാഴ്ച മുതൽ നാല് ദിവസത്തേക്കായിരുന്നു എഡിജിപി മുമ്പ് അവധി അപേക്ഷിച്ചിരുന്നത്. സ്വകാര്യ ആവശ്യത്തിനായി കുറച്ചു നാള്‍ മുമ്പ് നല്‍കിയ അവധി അപേക്ഷയാണ് ഒഴിവാക്കിയത്.
അവധി ഒഴിവാക്കി എഡിജിപി എം.ആർ അജിത് കുമാർ
