നടിയുടെ പീഡന പരാതി; ഇടവേള ബാബുവിനും മണിയന്‍ പിള്ള രാജുവിനുമെതിരെ കേസ്

Kerala

കൊച്ചി: നടിയുടെ പീഡന പരാതിയില്‍ കൂടുതല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്മാരായ ഇടവേള ബാബുവിനെതിരെയും മണിയന്‍ പിള്ള രാജുവിനെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ വിച്ചുവിനെതിരെയും കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ മൊഴി പ്രകാരമാണ കേസെടുത്തിരിക്കുന്നത്. ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസും മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസുമാണ് രജിസ്റ്റര്‍ ചെയ്തത്. നോബിളിനെതിരെ പാലാരിവട്ടം പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു. താരസംഘടനയായ എഎംഎംഎയില്‍ അംഗത്വം നല്‍കാം എന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് മുന്‍ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെതിരായ പരാതി. 376 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കാരിയായ നടിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കുകയായിരുന്നു. നടന്മാരായ മുകേഷ്, ജയസൂര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിച്ചു, ലോയേഴ്‌സ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മുകേഷിനെതിരെയും ജയസൂര്യക്കെതിരെയും ചന്ദ്രശേഖറിനെതിരെയും കേസെടുത്തിട്ടുണ്ട്. മുകേഷിനെതിരെ മരട് പൊലീസും ജയസൂര്യക്കെതിരെ കന്റോണ്‍മെന്റ് പൊലീസുമാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *