കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവീനോ തോമസിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. എറണാകുളം പനങ്ങാട് പൊലീസാണ് ടൊവീനോയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഡിസിപിക്കാണ് ടൊവീനോ പരാതി നൽകിയത്. പരാതിയ്ക്ക് ആസ്പദമായ ലിങ്കും ടൊവിനോ നൽകിയിട്ടുണ്ട്.
തനിക്കു ലഭിച്ച പരാതി ഡിസിപി പനങ്ങാട് പൊലീസിനു കൈമാറി. പിന്നാലെ ശനിയാഴ്ച്ച രാത്രിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായും പരാതിയിൽ പറയുന്നത്. നടന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പനങ്ങാട് പൊലീസ് അറിയിച്ചു.