തൃശൂർ: നടൻ ടൊവിനോ തോമസിനൊപ്പം നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച സംഭവത്തില്‍ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.ടൊവിനോയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്തെന്ന് കാണിച്ച് എൻഡിഎ നല്‍കിയ പരാതിയിലാണ് നടപടി.
വി.എസ് സുനില്‍കുമാറിന്റേയും സി.പി.ഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കേട്ട ശേഷമാണ് നടപടി. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവർ നല്‍കിയ വിശദീകരണം.
ഇരുവരുടെയും മറുപടി തൃപ്തികരമായി കണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ താക്കീത് നല്‍കി പരാതി തീർപ്പാക്കി. ഇത്തരം പ്രവർത്തികള്‍ ഇനി ആവർത്തിക്കരുതെന്ന് രേഖാമൂലം അറിയിച്ചതായി മാതൃകാപെരുമാറ്റച്ചട്ടം സംബന്ധിച്ച് നോഡല്‍ ഓഫീസറായ തൃശൂർ സബ് കളക്ടർ വ്യക്തമാക്കി.