കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സിദ്ദിഖ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടായിരുന്നു. പടമുകൾ ജുമാ മസ്ജിദിൽ ഇന്ന് വൈകുന്നേരം നാലുമണിക്ക് കബറടക്കം നടക്കും.