സിനിമാ സീരിയല്‍ താരം സംഗീത വിവാഹിതയായി. നടൻ റെഡിൻ കിംഗ്സ്ലിയാണ് വരൻ. ഇരുവരുടെയും പ്രണയവിവാഹമാണ്. ചെന്നൈയില്‍ വളരെ ലളിതമായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
സംവിധായൻ നെല്‍സണ്‍ ദിലീപ് കുമാറിന്റെ കോലമാവ് കോകില എന്ന സിനിമയില്‍ കോമഡി റോളില്‍ റെഡിൻ മികച്ച പ്രകടനം നടത്തി.