കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 72-ാം ഇന്ന് പിറന്നാൾ. താര രാജാവിന്റെ പിറന്നാളിനോട് അനുബന്ധിച്ച് നിരവധി ആഘോഷങ്ങളാണ് ആരാധകർ ഒരുക്കിയിട്ടുള്ളത്. രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആഘോഷവുമായി ആരാധകർ എത്തിയിരുന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാനം ഉൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രായം കൂടുന്തോറും ചെറുപ്പമാകുന്ന അത്ഭുത പ്രതിഭാസമെന്നാണ് മമ്മുക്കയെ ആരാധകരും സുഹൃത്തുക്കളും വിശേഷിപ്പിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബർ ഏഴിന് മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച നടനായ മമ്മുട്ടി ജനിക്കുന്നത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം ജനിച്ചു വളർന്നത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായാ തുടക്കം. കാലങ്ങൾക്കിപ്പുറം പകരക്കാരനില്ലാത്ത അഭിനയ പ്രതിഭാസമായി മമ്മുട്ടി മാറി
മമ്മുക്കയ്ക്ക് പിറന്നാൾ ആശംസകൾ