ഓസ്കർ ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധേയനായ നടൻ ലീ സങ് ക്യോങിനെ (48) മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ സോൾ പാർക്കിൽ കാറിനുള്ളിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലീ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചതിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങി പോയതായി കുടുംബം പരാതിപ്പെട്ടിരുന്നു. ഇതേതുടർന്ന് പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.