തിരുവനന്തപുരം: നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി നടൻ കൊല്ലം തുളസിയില്‍ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനെയുമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
നിക്ഷേപിക്കുന്ന പണം ഇരട്ടിയായി തിരിച്ചുനല്‍കുമെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ജി കാപ്പിറ്റല്‍ എന്ന കമ്ബനിയുണ്ടാക്കി ഇവര്‍ പലരില്‍ നിന്നായി പണം തട്ടിയെന്നാണ് വിവരം.