ദിലീപിന്റെ 150-മത്തെ ചിത്രം അണിയറയിലൊരുങ്ങുന്നു.

Cinema Entertainment

ദിലീപിന്റെ 150-മത്തെ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്‌, ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ D-150 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് പൂർത്തീകരിച്ചത്..ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

ലിസ്റ്റിൻ സ്റ്റീഫൻ-ദിലീപ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. . അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പുറത്തിറങ്ങും എന്നാണ് സൂചനകൾ.

ഒരു ഫാമിലി കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രിൻസ് എന്ന കഥാപാത്രമായി ദിലീപ് എത്തുന്നു. ദിലീപിന്റെ സഹോദരനായി ധ്യാൻ ശ്രീനിവാസനും.എത്തുന്നു.

ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനൽ ദേവ്. .സിദ്ദിഖ്,ബിന്ദു പണിക്കർ,മഞ്ജു പിള്ള,തുടങ്ങി പ്രമുഖ താരങ്ങളെ കൂടാതെ നിരവധി ചിത്രത്തിന്റെ റിലീസ് തീയതി ഉടൻതന്നെ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *