നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി നവംബർ 3ന് പരിഗണിക്കും

Breaking Kerala

കൊച്ചി: നടി ആക്രമണ കേസിലെ പ്രതി നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ഹരജി നവംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.നേരത്തേ ഉത്തരവിനായി മാറ്റിയ ഹരജി ചില കാര്യങ്ങളില്‍ വ്യക്തത വരുത്താൻ വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ് കെ. ബാബു മാറ്റിയിരുന്നു.

വ്യാഴാഴ്ച ഇത് പരിഗണന പട്ടികയില്‍പെടുത്തിയിരുന്നു. എന്നാല്‍, ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകൻ അറിയിച്ചതോടെയാണ് നവംബറിലേക്ക് മാറ്റിയത്. തെളിവുകള്‍ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ ഹൈകോടതി വ്യവസ്ഥ വെച്ചിരുന്നെങ്കിലും ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഹരജി.

Leave a Reply

Your email address will not be published. Required fields are marked *