നടന്‍ ബിബിന്‍ ജോര്‍ജിന് സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റു

Cinema

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന് പരിക്കേറ്റു. മുസാഫിര്‍ പ്രൊഡക്ഷൻസിന്റെ ബാനറില്‍ അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തൻ സിനിമയുടെ പാലക്കാട് വച്ച്‌ നടന്ന ഷൂട്ടിങ്ങിനിടയിലാണ് അപകടം.ബിബിൻ ജോര്‍ജിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന സ്റ്റണ്ട് മാന്‍മാരില്‍ ഒരാളെ അപ്പോള്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്‍ ബിബിന്‍ ജോര്‍ജിന്‍റെ പരിക്ക് സാരമുള്ളലതല്ല.

ബിബിൻ ജോര്‍ജിനെ കൂടാതെ ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, അലക്സാണ്ടര്‍ പ്രശാന്ത്, മക്ബുല്‍ സല്‍മാൻ കൈലാഷ്, ഐ എം വിജയൻ, ബിന്ദു സഞ്ജീവ്, നീമ മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *