അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ വിഷയത്തില്‍ പ്രതികരിച്ച് അല്ലു അര്‍ജുന്‍. ശ്രീരാമന്റെ വരവോടെ ഇന്ത്യയില്‍ പുതിയ യുഗത്തിന് തുടക്കമായെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായി അയോദ്ധ്യ മാറുമെന്നും അല്ലു അര്‍ജുന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
“ഇന്ത്യയ്ക്ക് എന്തൊരു ദിവസം. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് വളരെ വികാരാധീനനാണ് ഞാന്‍ . അദ്ദേഹത്തിന്റെ വരവോടെ ഇന്ത്യയില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി . വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി അയോദ്ധ്യയെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജയ് ശ്രീറാം. ജയ് ഹിന്ദ്,” അല്ലു ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
എന്നാല്‍ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തത് തന്റെ വിശ്വാസമാണെന്ന് രജനികാന്ത് പ്രതികരിച്ചു.. രാംലല്ല വിഗ്രഹത്തിന്റെ ചരിത്രപരമായ അനാച്ഛാദനത്തിന് സാക്ഷ്യം വഹിച്ച ആദ്യത്തെ 150 പേരില്‍ ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം തുറന്നതിന് ശേഷം, രാം ലല്ല വിഗ്രഹം ദര്‍ശിച്ച ആദ്യത്തെ 150 ആളുകളില്‍ ഞാനും ഉള്‍പ്പെടുന്നു, അത് എനിക്ക് വളരെയധികം സന്തോഷം നല്‍കി.
എല്ലാ വര്‍ഷവും തീര്‍ച്ചയായും അയോദ്ധ്യയില്‍ വരും. എനിക്ക് ഇത് ആത്മീയതയാണ്, വിശ്വാസമാണ് രാഷ്ട്രീയമല്ല. ഓരോരുത്തര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം, അത് എല്ലാ സമയത്തും പൊരുത്തപ്പെടണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.