ബിജെപി പഞ്ചായത്ത് ഭാരവാഹികള്‍ക്കെതിരെ നടപടി

Local News

കടുത്തുരുത്തി: കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിച്ച ബിജെപി കിടങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റിയെ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിട്ടതായി കടുത്തുരുത്തി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍. ഗിരീഷ്‌കുമാര്‍ അറിയിച്ചു.

കിടങ്ങൂര്‍ പഞ്ചായത്തില്‍ നിന്നുള്ള മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളെയും തല്‍സ്ഥാനത്തുനിന്നും മാറ്റിയതായും ബിജെപി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കുവാന്‍ ജില്ലാ അധ്യക്ഷന്‍ മുഖേന സംസ്ഥാന അധ്യക്ഷന് ശുപാര്‍ശ ചെയ്തതായും അറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *