അമരാവതി: ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്.റായഗഡയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. ഓവര്‍ ഹെഡ് കേബിള്‍ പൊട്ടിയതിനാല്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ അതേ ട്രാക്കിലൂടെ വന്ന പാലസ എക്സ്പ്രസ് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്
തുടര്‍ന്ന് പാസഞ്ചറിന്‍റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. ഈ ബോഗികളില്‍ ഉണ്ടായിരുന്നവര്‍ ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സിഗ്നല്‍ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.