ഇടുക്കി: വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ കൈയൊഴിഞ്ഞ സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍.അന്വേഷണ റിപ്പോര്‍ട്ട് കട്ടപ്പന ഡിവൈഎസ്പി ഇടുക്കി എസ്പിക്ക് കൈമാറും.
നെടുങ്കണ്ടം സ്റ്റേഷനിലെ ആസാദ്, അജീഷ് എന്നീ പോലീസുകാരാണ് സംഭവസമയത്ത് ജീപ്പിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരേ വകുപ്പുതല നടപടി ശിപാര്‍ശ ചെയ്തുകൊണ്ടാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ശനിയാഴ്ച രാത്രി പത്തരയോടെ ഇടുക്കി കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം. പിക്കപ്പ് വാനിടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡില്‍ വീണ ബൈക്ക് യാത്രക്കാരെ ആശുപത്രിയില്‍ എത്തിക്കാന്‍ അതുവഴി ജീപ്പിലെത്തിയ പോലീസ് സംഘം തയാറായില്ല. പകരം അവരെ ഓട്ടോ റിക്ഷയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതിന് ശേഷം പോലീസ് സ്ഥലത്ത് നിന്നുംപോവുകയായിരുന്നു.