ആലുവയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Breaking Kerala Local News

കൊച്ചി: ദേശസാത്കൃത റോഡിലുണ്ടായ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലുവ നസ്‌റത്ത് റോഡ് കളത്തിങ്കല്‍ വീട്ടില്‍ ജിബിന്‍ മുരുകേശാണ് (25) മരിച്ചത്. കൂടെയുണ്ടായിരുന്ന നോര്‍ത്ത് പറവൂര്‍ വടപ്പള്ളി കൃഷ്ണരാജി(24)ന് ഗുരുതര പരിക്കേറ്റു. ഇയാളെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11.15ന് ആനിക്കാട് കവലയ്ക്ക് സമീപമാണ് അപകടം നടന്നത്. ആലുവയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് ആലുവയ്ക്ക് വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കും കാറും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *