കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Kerala

ചേര്‍ത്തല: അര്‍ത്തുങ്കലില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. അര്‍ത്തുങ്കല്‍ പറമ്പില്‍ ഹൗസില്‍സഹദേവന്റെയും സുജയുടെയും മകന്‍ അഭിഷേകിനെ (18) ആണ് കടല്‍ തിരയില്‍പ്പെട്ട് കാണാതായത്. കൂട്ടുകാരോടൊപ്പം അര്‍ത്തുങ്കല്‍ ഹാര്‍ബറിന്
തെക്കുവശം, ജനക്ഷേമം ബീച്ചിനു സമീപം കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *