പീച്ചിയിൽ തോണി മറിഞ്ഞ് അപകടം; മൂന്ന് യുവാക്കളുടെ മൃതദേഹം കണ്ടെത്തി

Kerala

തൃശ്ശൂര്‍: പീച്ചി ആനവാരിയിൽ തോണി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വാണിയംപാറ കൊള്ളിക്കാട് സ്വദേശി തെക്കേപുത്തന്‍ പുരയില്‍ വീട്ടില്‍ അജിത്ത് (21), കൊട്ടിശ്ശേരി കുടിയില്‍ വീട്ടില്‍ വിപിന്‍ (26) തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു പീച്ചി ഡാമിന്റെ വ്യഷ്ടിപ്രദേശമായ ആനവാരിയില്‍ അപകടം ഉണ്ടായത്. വഞ്ചി മറിഞ്ഞതിനെ തുടർന്ന് നാല് യുവാക്കളില്‍ മൂന്ന് പേരെ കാണാതാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *