കൊച്ചി: എറണാകുളം കോതമംഗലത്ത് മ്ലാവ് ഓട്ടോയിൽ ഇടിച്ച് യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി വിജിൽ നാരായണൻ(41) ആണ് മരിച്ചത്.ഇന്നലെ രാത്രി കോതമംഗലം കളപ്പാറയിലാണ് അപകടം. വിജിൽ ഓടിച്ച ഓട്ടോറിക്ഷയിലേക്ക് മ്ലാവ് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽപെട്ടയാളുമായി ആശുപത്രിയിലേക്കു പോകുംവഴിയായിരുന്നു അപകടം. മ്ലാവ് ഇടിച്ച് ഓട്ടോ മറിയുകയായിരുന്നു.ഓട്ടോ വിജിലിന്റെ ദേഹത്തിലേക്കു മറിയുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായവർ നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.