സ്‌കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറി,സാധനം വാങ്ങാനെത്തിയ വയോധികന് ദാരുണാന്ത്യം

എടപ്പാൾ: മലപ്പുറം എടപ്പാളിൽ സ്‌കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. ഒരാൾ മരിച്ചു. കടയിൽ സാധനം വാങ്ങാനായി എത്തിയ വിജയൻ (60) ആണ് മരിച്ചത്. എടപ്പാളിലെ കണ്ടനകത്താണ് അപകടമുണ്ടായിരിക്കുന്നത്. ദാറുൽ ഹുദായ സ്‌കൂളിന്‍റെ ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *