കെഎസ്ആർടിസി ജനതാ സർവീസ് നാളെ മുതൽ

Breaking Kerala

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എ സി ബസിൽ യാത്ര ചെയ്യാൻ ഇത് വഴി സാധിക്കും. കെഎസ്ആർടിസി എസി ലോഫ്ലോർ ബസുകളിലാണ് ഈ സൗകര്യം ഒരുക്കുന്നത്. 20 രൂപ മുതലാണ് മിനിമം ടിക്കറ്റ്. അധിക കിലോമീറ്ററിന് 108 പൈസ നിരക്ക് ഈടാക്കും.

സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസി ബസ്സിൽ യാത്ര ചെയ്യാൻ ആണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രധാനമായും തിരുവനന്തപുരത്തെ ഓഫീസുകളിലേക്ക് എത്തുന്നവര്‍ക്ക് സൗകര്യപൂര്‍വ്വം എത്തിച്ചേരുന്ന വിധത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സർവീസ് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങിൽ നിന്നും രാവിലെ 7.15ന് സ‍ർവീസ് ആരംഭിച്ച് 9.30ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ്. രാവിലെ 7.15 ന് കൊല്ലത്ത് നിന്നും കൊട്ടാരക്കരയിൽ നിന്നും സർവീസ് ആരംഭിക്കുന്ന ബസ് 9.30ഓട് കൂടി തിരുവനന്തപുരത്ത് എത്തും. 10 മണിക്ക് തിരികെ പോകുന്ന ബസുകൾ 12 മണിക്ക് തിരികെ കൊല്ലത്തും, കൊട്ടരക്കരയിലും എത്തും. തുടർന്ന് വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂർ വഴുതക്കാട് സ്റ്റാച്ചു , പട്ടം (മെഡിക്കൽ കോളേജ് – കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15 ന് സർവീസ് നിർത്തുന്ന തരത്തിലാണ് ക്രമീകരണം.

Leave a Reply

Your email address will not be published. Required fields are marked *