യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നഹാസ് പത്തനംതിട്ടക്കെതിരെ കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനില്‍ ലഹരി കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ കാണിക്കാന്‍ വെല്ലുവിളിച്ച് അബിന്‍ വര്‍ക്കി. അങ്ങനെ കാണിക്കാന്‍ സാധിച്ചാല്‍ പറയുന്ന പണി ചെയ്യുമെന്നും ഇല്ലെങ്കില്‍ മാപ്പ് പറയാന്‍ ആരോപണം ഉന്നയിക്കുന്നവര്‍ തയ്യാറാകുമോയെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വെല്ലുവിളി ഉയര്‍ത്തിയത്.
സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയതിന് പിന്നാലെ നഹാസിനെതിരേയും രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും സൈബര്‍ ഇടങ്ങളില്‍ പ്രചാരണം ആവര്‍ത്തിക്കുന്നിതിടെയാണ് അബിന്‍ വര്‍ക്കിയുടെ വെല്ലുവിളി.