കൊല്ലം: അബിഗേൽ വീഡിയോ കോൾ വഴി അമ്മയോട് സംസാരിച്ചു. സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു അബിഗേലിന്റെ വീട്ടിൽ അരങ്ങേറിയത്.
സന്തോഷ കണ്ണീരോടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവർക്കും നന്ദി, മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ, നാട്ടുകാർ എല്ലാവർക്കും നന്ദിയെന്ന് അമ്മ പറഞ്ഞു.