കൊല്ലം: അബിഗേൽ സാറ റെജിയെ ഇന്ന് വീട്ടിലേയ്ക്ക് കൊണ്ടുവരില്ലെന്ന് സൂചന. ആരോഗ്യവും മാനസികനിലയും നിരീക്ഷിക്കാനായി കുട്ടിയെ ഇന്ന് ആശുപത്രിലാക്കാനാണ് സാധ്യത. ശേഷം ബുധനാഴ്ച രാവിലെ വീട്ടിലേക്കെത്തിക്കുമെന്നാണ് വിവരം.
കുഞ്ഞിന്റെ അമ്മയെയും സഹോദരനെയും കുട്ടിയുള്ളിടത്തേക്ക് കൊണ്ടുപോകുമെന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ആശ്രാമമൈതാനത്തു നിന്നും കുഞ്ഞിനെ കണ്ടെത്തിയപ്പോൾ തന്നെ പിതാവിനെ എആർ ക്യാംപിലേക്ക് പോലീസുകാർ എത്തിച്ചിരുന്നു. തുടർന്ന് എആർ ക്യാംപിൽ വച്ചാണ് അബിഗേലിനെ അവർ കൈമാറിയത്.