അതിഷി മർലെന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Breaking National

ദില്ലി മുഖ്യമന്ത്രിയായി അതിഷി മർലെന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതിഷിക്കൊപ്പം 5 മന്ത്രിമാരും സത്യാപ്രതിജ്ഞ ചെയ്യും. കെജ്‌രിവാൾ മന്ത്രിസഭയിലെ നാല് മന്ത്രിമാർ അതിഷിയുടെ മന്ത്രിസഭയിലും തുടരും. ഗോപാൽ റായ്, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവരാണ് അതിഷിയുടെ മന്ത്രിസഭയിൽ ഭാ​ഗമാകുന്നത്. സുൽത്താൻപൂർ മജ്റയിൽ നിന്നുള്ള എംഎൽഎ മുകേഷ് അഹ്‌ലാവത് മന്ത്രിസഭയിലെ പുതിയ മുഖമാകും.

കോൺ​ഗ്രസിന്റെ ഷീല ദീക്ഷിതിനും ബിജെപിയുടെ സുഷമ സ്വരാജിനും ശേഷം അധികാരമേൽക്കുന്ന ദില്ലിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാകും അതിഷി. നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന 2025 ഫെബ്രുവരി വരെയായിരിക്കും അതിഷിയുടെ കാലാവധി.

Leave a Reply

Your email address will not be published. Required fields are marked *