കടലില്‍ നീന്താനിറങ്ങിയ യുവാവിനെ ടൈഗര്‍ സ്രാവ് തിന്നു

Global

കെയ്റോ: ഈജിപ്തില്‍ കടലില്‍ നീന്താനിറങ്ങിയ യുവാവിനെ സ്രാവ് ഭക്ഷിച്ചു. വ്‌ളാഡിമിര്‍ പോപോവ് എന്ന റഷ്യന്‍ പൗരനെയാണ് ടൈഗര്‍ സ്രാവ് ഭക്ഷിച്ചത്. ഹുര്‍ഗദ നഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തകര്‍ വളരെ വേഗത്തില്‍ തന്നെ ഇടപെട്ട് രക്ഷിക്കാൻ അടുത്തെത്തിയെങ്കിലും യുവാവിനെ സ്രാവ് ഭക്ഷിച്ചു .

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്രാവ് പലതവണ വെള്ളത്തിനടിയിലേക്ക് വലിച്ചെടുക്കാൻ നോക്കുമ്ബോള്‍ യുവാവ് പിതാവിനായി നിലവിളിക്കുന്നതാണ് വീഡിയോയിലുള്ളത്. കരയില്‍ നിന്നിരുന്ന വ്‌ളാഡിമിറിന്‍റെ പിതാവ് ഈ ദാരുണ സംഭവത്തിന് സാക്ഷിയായിരുന്നു.

സമീപത്തെ ഹോട്ടലിലെ ലൈഫ് ഗാര്‍ഡ് ഉള്‍പ്പെടെ ചിലരും രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതിനും സാധിച്ചില്ല. അതേസമയം, സ്രാവിനെ പിടികൂടിയതായി ഈജിപ്തിലെ പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ പരിസ്ഥിതി മന്ത്രി യാസ്മിൻ ഫൗദ് സമിതിയെ നിയോഗിച്ചു.

ചെങ്കടലിന്റെ ബീച്ചുകളില്‍ പോകുന്നവര്‍ക്ക് ഏറ്റവും ഉയര്‍ന്ന സുരക്ഷ ഏര്‍പ്പെടുത്താനും സ്രാവ് ആക്രമണം ആവര്‍ത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും അധികൃതര്‍ നല്‍കിയിട്ടുണ്ട്. 2022-ല്‍ ഇതേ തീരത്തിന്റെ തെക്ക് ഭാഗത്ത് സ്രാവ് ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *