കോട്ടയം നഗര മധ്യത്തിൽ സിഎംഎസ് കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കുമരകം ഭാഗത്തുനിന്നും എത്തിയ ലോറിക്കാണ് തീ പിടിച്ചത്. ലോറിയുടെ ക്യാബിൻ തീപിടുത്തത്തിൽ കത്തി നശിച്ചു. കോട്ടയം യൂണിറ്റിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സിഎംഎസ് കോളജിന് സമീപത്തെ പാരഗൺ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങിയ ലോറിക്കാണ് തീ പിടിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.